‘എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോകണം’;ഡികെ ശിവകുമാറിന് നിർദ്ദേശം നൽകി സോണിയ ഗാന്ധിയുടെ

ബെംഗളൂരു: കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിന് മുൻപേ ഡി കെ ശിവകുമാറിനെ നേരിട്ട് ഫോണിൽ വിളിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. ഇന്ന് രാവിലെയാണ് സോണിയ ഗാന്ധി ഡി കെ ശിവകുമാറിനെ വിളിച്ച് സുപ്രധാന നിർദ്ദേശം നൽകിയത്. പാർട്ടിയിലെയും മുന്നണിയിലെയും എല്ലാവരെയും ഒത്തൊരുമിച്ചും ഒരേ മനസ്സോടെയും മുന്നോട്ട് കൊണ്ടുപോകണമെന്ന ‘ഒറ്റ കാര്യമാണ്’ അവർ പ്രധാനമായും ആവശ്യപ്പെട്ടത്. ഹൈക്കമാൻഡിന്റെ പൂർണ്ണ പിന്തുണ അറിയിച്ചുള്ള ഈ ഫോൺ കോളിന് ഡി കെ ശിവകുമാർ, സോണിയ ഗാന്ധിയോട് പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *