ബിജെപിയില്‍ അംഗത്വമെടുത്ത് സിപിഐഎം മുന്‍ ഏരിയാ സെക്രട്ടറി

തിരുവനന്തപുരം: സിപിഐഎം മുന്‍ ഏരിയാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. കഴക്കൂട്ടം മുന്‍ ഏരിയാ സെക്രട്ടറി എസ് എസ് ബിജുവാണ് പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു എസ് എസ് ബിജു. മാരാര്‍ജി ഭവനില്‍ വെച്ച് നടന്ന ചടങ്ങിലാണ് എസ് എസ് ബിജുവിന് ബിജെപി അംഗത്വം നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ബിജു പൂർണമായും വിട്ടുനിന്നതിൽ സിപിഎമ്മിൽ വിമർശനമുയർന്നിരുന്നു. കടകംപള്ളി സുരേന്ദ്രനെ തോൽപ്പിക്കാൻ പ്രവർത്തിച്ചെന്നും ആരോപണമുയർന്നിരുന്നു. അതേസമയം, പാർട്ടി രീതികളിലെ മടുപ്പ് കാരണമാണ് ബിജെപിയിൽ ചേർന്നതെന്നാണ് ബിജു പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *