എക്‌സിറ്റ് പോള്‍ ഫലം ഉടന്‍

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും എക്‌സിറ്റ് പോള്‍ ഫലം വൈകാതെ പുറത്തുവരും. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് ആറ് മണിക്ക് അവസാനിക്കും. ഇതോടെ എക്‌സിറ്റ് പോള്‍ ഫലം വന്നു തുടങ്ങും. വിവിധ ഏജന്‍സികള്‍ ഫലം പ്രസിദ്ധീകരിക്കും. ബംഗാളിലെ എക്‌സിറ്റ് പോള്‍ ചില ഏജന്‍സികള്‍ നാളെയാണ് പ്രസിദ്ധീകരിക്കുക.

കേരളത്തില്‍ ആര് ഭരിക്കുമെന്ന് അറിയാന്‍ മെയ് നാല് വരെ കാത്തിരിക്കണം. എങ്കിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചന നല്‍കും. എക്‌സിറ്റ് പോള്‍ ഫലം തെറ്റാനുള്ള സാധ്യതയുമുണ്ട്. എങ്കിലും പൊതുവേയുള്ള ട്രെന്‍ഡ് അറിയാം. ഭരണത്തുടര്‍ച്ചയാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. 85 സീറ്റ് വരെ നേടി അധികാരത്തിലെത്തുമെന്നാണ് യുഡിഎഫ് കണക്കൂകൂട്ടല്‍. ഒന്നിലധികം സീറ്റ് കിട്ടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *