കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ സിആർപിഎഫിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. കേന്ദ്രസേന ഒരു പ്രത്യേക പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് മമത ആരോപിക്കുകയും ചെയിതു. ഇത്തരത്തിലുള്ള ജനാധിപത്യം മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും മമത വ്യക്തമാക്കി.
സിആർപിഎഫ് ഉദ്യോഗസ്ഥർ അന്യായമായാണ് പെരുമാറുന്നത്. പോളിങ് ബൂത്തുകളിൽ സംസ്ഥാന പോലീസിന്റെ സാന്നിധ്യം പോലുമില്ല. അതിർത്തികൾ സംരക്ഷിക്കുന്നതിനുപകരം ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കുകയാണ് സിആർപിഎഫ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് സമയത്തെ സാഹചര്യം ഭയാനകമായിരുന്നു. എന്തുതന്നെ ആയാലും തൃണമൂൽ കോൺഗ്രസ് വിജയിക്കുമെന്ന് മമതാ ബാനർജി കൂട്ടിച്ചേർത്തു.
