റിയാദ്: പനി ബാധിച്ച് ചികിത്സ തേടിയതിന് പിന്നാലെ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു. തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണൻ (60) ആണ് റിയാദിൽ നിര്യാതനായത്. കഴക്കൂട്ടം ശാന്തിഗിരി ആശ്രമത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. കഴിഞ്ഞ 35 വർഷമായി റിയാദിലെ റൗദയിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ബാബു നാരായണൻ, പിന്നീട് താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാൽ രാത്രിയോടെ പെട്ടെന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ നാരായണന്‍റെ മകനാണ്.
പനി ബാധിച്ച് ചികിത്സ തേടി, പിന്നാലെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു
