സൗജന്യയാത്ര: KSRTC യുടെ പുതിയ നീക്കം; ഓർഡിനറി ബസ്സുകൾക്ക് പകരം ബസ്സുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയിലൂടെ ഉണ്ടാവുന്ന നഷ്ടം മറികടക്കാൻ നീക്കങ്ങളുമായി കെഎസ്ആർടിസി. തിരുവനന്തപുരത്ത് ഓർഡിനറി സർവീസുകൾക്ക് പകരം കൂടുതൽ ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകൾ ഇറക്കാനാണ് മാനേജ്‌മെന്റ് നീക്കം. നഗര ഡിപ്പോകളുടെ മാതൃകയിൽ മറ്റ് ഡിപ്പോകളിലും ഫാസ്റ്റ് ബസുകൾ വർധിപ്പിക്കാനും തീരുമാനമുണ്ട്.

ജൂൺ 15 മുതലാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേർസിനും കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുക. സിറ്റി ഫാസ്റ്റ് ബസുകൾ യാത്രക്കാർക്ക് തിരിച്ചറിയാൻ പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളും സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് തമ്പാനൂരിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും.

ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവർത്തനം വിലയിരുത്തിയ ശേഷം കൂടുതൽ ബസുകളിലേക്ക് പദ്ധതി വ്യാപിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. പദ്ധതിയിലൂടെ കെഎസ്ആർടിസി വരുമാനത്തിൽ ഒരു വർഷം 800 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്ക്. ഈ പണം സർക്കാർ കെഎസ്ആർടിസിക്ക് നൽകാനാണ് തീരുമാനം.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News