കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ ഡയപ്പറില്‍ ഒളിപ്പിച്ച നിലയിൽ ഒരു കോടിയുടെ സ്വർണ്ണം പിടികൂടിയ സംഭവത്തിലെ കുഞ്ഞിന്റെ അമ്മ 4 ദിവസം മുൻപ് രണ്ടു കോടിയുടെ സ്വർണവുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായിരുന്നു എന്ന് റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വർണ്ണക്കടത്തിനിടെ യുവതി നെടുമ്പാശ്ശേരിയിൽ പിടിയിലായത്.
28 കാരിയായ യുവതി നാപ്കിനിൽ ഒളിപ്പിച്ചു കടത്തിയത് 1.78 കിലോ സ്വർണമാണ്. പൊന്നാനിക്കാരനായ ഭർത്താവാണ് സ്വർണം ഒളിപ്പിച്ചു യാത്രയാക്കിയതെന്ന് യുവതി ഡിആർഐകെ മൊഴി നൽകിയിരുന്നു. എട്ടുമാസം പ്രായമായ കുഞ്ഞടക്കം മൂന്നു കുട്ടികളെയുമായാണ് 34കാരൻ റാസൽഖൈമയിൽ നിന്ന് കരിപ്പൂരിൽ എത്തിയത്.
കുഞ്ഞിന്റെ ഡയപ്പറിൽ നിന്നും പിതാവിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലുമായാണ് ഒരു കോടിയുടെ സ്വർണ്ണം കണ്ടെടുത്തത്. യുവതിയെ ചോദ്യം ചെയ്തതിലാണ് ഭർത്താവിനെ കുറിച്ചുള്ള വിവരവും ഡിആർഐ സംഘത്തിന് ലഭിച്ചത്. രണ്ടുപേരെയും വിശദമായി ചോദ്യംചെയ്തുവരികയാണ്.



