സർക്കാർ മുന്നോട്ട്, പാർട്ടി പിന്നോട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഭരണത്തിലെ ചില നടപടികൾക്കെതിരെ പാർട്ടിക്കുള്ളിൽനിന്നു ചില ചോദ്യങ്ങൾ ഉയർന്നതോടെ, സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായി. കഴിഞ്ഞ കെപിസിസി യോഗം ഇതിനായി സമിതി രൂപീകരിക്കാൻ തീരുമാനിച്ചെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും ഘടന സംബന്ധിച്ചു ചർച്ച തുടങ്ങിയിട്ടില്ല. പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നതു സംബന്ധിച്ച ചർച്ചകളും തുടങ്ങിയിടത്തുതന്നെ. കെപിസിസി ആസ്ഥാനം ഏറക്കുറെ അനാഥമാണ്. മന്ത്രിത്തിരക്കുകൾക്കിടെ, പ്രസിഡന്റ് സണ്ണി ജോസഫ് അവിടെ ചില ദിവസങ്ങളിൽ വന്നുപോകാറുണ്ട്. സർക്കാരിലെ വിവിധ പദവികൾ ആഗ്രഹിക്കുന്നവർ പാർട്ടിയുടെ പിന്തുണ കൂടി തേടി ഓഫിസിലേക്ക് കൂട്ടത്തോടെ എത്തുന്നു. അവരോട് ഡിസിസികളിൽ പോയി കത്തുവാങ്ങാൻ നിർദേശിച്ചു മടക്കുകയാണ് രീതി. ഇത്തരത്തിൽ, കുറെയധികം അപേക്ഷകളും ബയോഡേറ്റകളും കെപിസിസി ഓഫിസിലുണ്ട്. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് നിയമനത്തിൽ പാർട്ടിക്ക് റോളില്ലായിരുന്നു. അതിനായുള്ള മാർഗരേഖ പേരിനു പോലും തയാറാക്കാൻ പാർട്ടി മെനക്കെട്ടില്ല. മറ്റു രാഷ്ട്രീയ പശ്ചാത്തലമുള്ളവർ സ്റ്റാഫിൽ കയറിക്കൂടുന്നെന്ന പരാതികൾ ഉയരുകയും ചെയ്യുന്നു. അഭിഭാഷക നിയമനത്തിലടക്കം സമാനമായ പരാതി ഉയരുകയാണ്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News