തിരുവല്ലയിൽ വീടിന് തീപിടിച്ചു; കത്തിനശിച്ച് ഉപകരണങ്ങൾ, വ്യാപക നാശനഷ്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: തിരുവല്ലയിൽ വീടിന് തീപിടിച്ച് വ്യാപക നാശനഷ്ടം. മഞ്ഞാടി സോളി മൻസിലിൽ നസീമയുടെ വീടിനാണ് തീപിടിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. തിരുവല്ല നഗരത്തിൽ വ്യാപാര സ്ഥാപനം നടത്തുകയാണ് നസീമ. തീ പടർന്ന സമയത്ത് ഇവർ വീട്ടിൽ ഉണ്ടായിരുന്നില്ല. സമീപവാസികളാണ് നസീമയെയും തിരുവല്ലയിലെ അഗ്നിശമനസേനയെയും വിവരം അറിയിച്ചത്.

താഴത്തെ നിലയിലെ കിടപ്പുമുറിയിലും ബാത്റൂമിലും തീ ആളിപ്പടർന്നു. അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് എത്തി ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. കിടപ്പുമുറിയിലെ എസി, ഫാനുകൾ, ഇലക്ട്രിക് ഹീറ്റർ, കട്ടിൽ, അലമാര, ലൈറ്റുകൾ എന്നിവയെല്ലാം കത്തിനശിച്ചു. വീട്ടിലെ വയറിങ്ങും കത്തിയിട്ടുണ്ട്.

ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ സതീഷ് കുമാർ, ഓഫീസർമാരായ ബിജു ടി എബ്രഹാം, ദേവൻ, വി പ്രശാന്ത്, ദിനുരാജ്, സാബു തോമസ്, ഉമറുൾ ഫറൂക്, സനിൽ, സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News