ഡൽഹി : സംസ്ഥാന ബിജെപിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം ശക്തിപ്പെട്ടിരിക്കെ കോട്ടയത്തും പണം തട്ടിയെന്ന് ആരോപണം. പൂഞ്ഞാർ മണ്ഡലത്തിൽ മൽസരിച്ച ദേശീയ നേതാവ് പിസി ജോർജ് ആണ് ആരോപണം ഉന്നയിച്ചത്. പൂഞ്ഞാറിൽ തിരഞ്ഞെടുപ്പിന് 4.45 കോടി രൂപ ചെലവായി എന്നാണ് കണക്ക് ലഭിച്ചതത്രെ. ഒരു മണ്ഡലത്തിൽ പരമാവധി 40 ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച ചെലവ്. ഇതിന്റെ 11 ഇരട്ടി പൂഞ്ഞാറിൽ ചെലവഴിച്ചു എന്നാണ് പിസി ജോർജിന്റെ വാക്കുകളിൽ വ്യക്തമാകുന്നത്. എന്നാൽ ചുമതലയുണ്ടായിരുന്ന സജി കുരിക്കാട് നൽകിയ കണക്ക് പരിശോധിച്ചപ്പോൾ തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടു എന്നും പിസി ജോർജ് പറഞ്ഞു. പിസി ജോർജ് യുഡിഎഫിലേക്ക് കളംമാറാൻ ശ്രമിക്കുന്നുണ്ടോ എന്ന സംശയമാണ് എൽഡിഎഫ് നേതാക്കൾ പങ്കുവച്ചത്. എന്നാൽ വീഡിയോ വൈറലായ പിന്നാലെ പിസി ജോർജ് ആരോപണം മയപ്പെടുത്തി രംഗത്തുവന്നു. ചിലർ തെറ്റിദ്ധരിപ്പിച്ചതാണ് എന്ന് പിസി ജോർജ് പറയുന്നു. ”പാർട്ടി മാറുന്ന കാര്യം ആരും ചിന്തിക്കേണ്ട. എനിക്ക് ഒരു തന്തയേ ഉള്ളൂ. അത് ബഹുമാനപ്പെട്ട നരേന്ദ്ര മോദിജി തന്നെയാണ്. മാറുന്ന പ്രശ്‌നമില്ല. തിരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിച്ചിരുന്നു എന്നും പിസി ജോർജ് പറഞ്ഞു.



