കൊല്ലം : കിച്ചു സുധി ക്കെതിരെ രേണു സുധി വീണ്ടും രംഗത്ത്. രാഹുൽ ദാസ് മാത്രമല്ല, സുധിക്ക് മകൻ. റിതുൽ ദാസുമുണ്ട്. തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ടെന്ന് രേണു പറഞ്ഞു. പൊന്നു പോലെ നോക്കിയതാ താനെന്നും തന്റെ കൂടെ തന്നെയല്ലേ അവൻ ഏഴ് വർഷവും ജീവിച്ചതെന്നും രേണു പറഞ്ഞു. അതെല്ലാം കിച്ചു മറന്നാണ് ഇപ്പോൾ ജീവിക്കുന്നതെന്നും രേണു പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രേണു സുധി ഈകാര്യങ്ങൾ വ്യക്തമാക്കിയത്. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട. അതിന്റെ പേരിൽ എന്നെ തൂക്കി കൊല്ലുവാണെങ്കിൽ കോടതി തൂക്കി കൊല്ലട്ടേ. ഇങ്ങനെയൊരു ജീവിതത്തേക്കാളും നല്ലത് അതാണ്. 11 വയസ് മുതൽ 18 വയസുവരെ എല്ലാ കാര്യങ്ങളും അറിയാവുന്നതല്ലേ. കുഞ്ഞ് കൊച്ചൊന്നും അല്ലായിരുന്നല്ലോ. ഞാൻ അനുഭവിച്ചതും, അന്ന് സാമ്പത്തിക ബുദ്ധിമുട്ടുകളുമൊക്കെ വന്നു. അന്ന് പോലും ഇവനെ പട്ടിണിക്ക് ഇട്ടിട്ടില്ല എന്നും രേണു പറഞ്ഞു. അമ്മയുടെ സബ്സ്ക്രിപ്ഷനിൽ കിട്ടിയ പൈസയും ഞാൻ കൊടുത്തിട്ടുണ്ടല്ലോ ഒരുപാട്.
അതും മേടിച്ചിട്ട് അല്ലേ എന്നെ ഈ കുറ്റം പറയുന്നത്. അപ്പോൾ ആരുടെ ഭാഗത്താ ന്യായം. പൊന്നു പോലെ നോക്കിയതാ ഞാൻ. എന്റെ കൂടെ തന്നെയല്ലേ ഏഴ് വർഷവും ജീവിച്ചത്. അമ്മ എന്ന് തന്നെയല്ലേ വിളിച്ചോണ്ടിരുന്നതും രേണു സുധി പറഞ്ഞു.



