ഐമാക് സമ്മർ ക്ലാസ് ഗ്രാൻഡ് ഫിനാലെ 2026 ശ്രദ്ധേയമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മനാമ: ഐമാക് കൊച്ചിൻ കലാഭവൻ, ബഹ്റൈൻ മീഡിയ സിറ്റിയും ഐമാക് അക്കാദമിയുമായും സഹകരിച്ച്, നടത്തിയ സമ്മർ ക്ലാസുകളുടെ ഗ്രാൻഡ് ഫിനാലേ ശ്രദ്ധേയമായി. ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പൂജ ഡാൻസ്, സമ്മർ ക്ലാസിലെ ദേശഭക്തിഗാനം, സിനിമാറ്റിക് ഡാൻസ്, കുട്ടികളുടെ സോളോ പെർഫോമൻസുകൾ, മാർഷൽ ആർട്‌സ്, കീബോർഡ് പെർഫോമൻസ് തുടങ്ങിയവയും ഒരുക്കിയിരുന്നു. പരിപാടിയുടെ ഭാഗമായി ബഹറിൻ മീഡിയ സിറ്റിയിലെ എഡിറ്ററും സംഗീത അധ്യാപകനുമായ പ്രശാന്ത് വിച്ചു സംവിധാനവും ഫ്രാൻസിസ് കൈതാരത്ത് നിർമ്മാണവും നിർവഹിച്ച ‘ഞാനും ഒരു പ്രവാസി’ എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.

ഗ്രാൻഡ്ഫിനാലെയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ വിശിഷ്ടാതിഥിയായി കേരളത്തിൽനിന്നും എത്തിയ പ്രശസ്ത എഴുത്തുകാരനും കവിയുമായ മനോജ് കളരിക്കൽ, ബിഎംസി ശ്രാവണ മഹോത്സവം 2026 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കരുവന്നൂർ, ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ഓപറേഷൻസ് ഡയറക്ടർ ഷേർളി ലാസർ, ബിഎംസി എക്‌സിക്യൂട്ടീവ് മാനേജർ ജെമി ജോൺ എന്നിവർ പങ്കെടുത്തു. രണ്ടുമാസക്കാലമായി ബഹറിൻ മീഡിയ സിറ്റി ഒരുക്കിയിരുന്ന സമ്മർ ക്ലാസുകളുടെ ഗ്രാൻഡ്ഫിനാലെ അതിഥികൾ ഏവരും ചേർന്ന് സമ്മർ ക്ലാസിന്റെ അധ്യാപകരും അനധ്യാപകരുമായ മുഴുവൻ ടീമിന്റെയും സാന്നിധ്യത്തിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News