വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം; ടി.ജി മോഹൻദാസിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയ പൊലീസ് ഒരു മണിക്കൂറോളം നീണ്ട പരിശോധനക്ക് ശേഷമാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്.

വൈദ്യപരിശോധനയ്ക്ക് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്ന ടി.ജി മോഹൻദാസിനെ നാളെ കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം സൈബർ പൊലീസും മട്ടാഞ്ചേരി പൊലീസിന്റെ പ്രത്യേക സംഘവുമാണ് ടി.ജി മോഹൻദാസിന്റെ വീട്ടിലെത്തിയത്. വിദ്വേഷ പരാമർശത്തിൽ തിരുവനന്തപുരം സൈബർ പൊലീസാണ് മോഹൻദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ജിസ്‌മോന്റെ പരാതിയിലാണ് കേസ്.

ടി.ജി മോഹൻദാസിനെതിരെ കേസെടുത്ത് 10 ദിവസം പിന്നിട്ടിട്ടും പൊലീസ് തുടർനടപടി സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഈ വിഷയത്തിൽ കൃത്യമായ ഒരു മറുപടി നൽകാൻ സാധിച്ചിരുന്നില്ല. അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തതോടെ മോഹൻദാസിനെതിരെ നടപടിയെടുക്കാത്തതിൽ സർക്കാരിനെതിരെ വിമർശനം കടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് മോഹൻദാസിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News