തബൂക്ക്: വേനലവധിക്കാലത്ത് സന്ദർശകരെ ആകർഷിച്ച് സൗദിയിൽ ചെങ്കടൽ തീരത്തുള്ള അൽദുഖം ബീച്ച്. നീലക്കടൽ, വെള്ള മണൽ ബീച്ച്, സുഖകരമായ കാലാവസ്ഥ, പച്ചപ്പ് നിറഞ്ഞ ഇടങ്ങൾ തുടങ്ങിയവയാണ് താമസക്കാരെയും സന്ദർശകരെയും ആകർഷിക്കുന്നത്. തബൂക്ക് പ്രവിശ്യയിലെ ഉംലുജ് ഗവർണറേറ്റിലാണ് ഈ മനോഹര തീരം. ഗവർണറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, ഇരിപ്പിടങ്ങൾ, കഫേകൾ തുടങ്ങിയവയും പ്രദേശത്തുണ്ട്. 24 മണിക്കൂറും പ്രവേശനം ലഭിക്കും. കുടുംബങ്ങൾക്ക് പിക്നിക്കിനും ഔട്ട്ഡോർ വിനോദത്തിനും ഏറെ അനുയോജ്യമാണിവിടം. രാവിലെയും വൈകുന്നേരവുമാണ് കൂടുതൽ പേരെത്തുന്നത്.
Related Posts
ദമ്മാമിൽ വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു
റിയാദ്: വൃക്കരോഗത്തെ തുടർന്ന് ദമ്മാമിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. അമ്പലപ്പുഴ കാരൂർ സ്വദേശി അനിൽ നിവാസിൽ കുട്ടി രാമചന്ദ്രൻ…
കടൽ ഗതാഗത സുരക്ഷ; സൗദി നേതൃത്വത്തിൽ സംയുക്ത സഖ്യം രൂപീകരിച്ചതിനെ സ്വാഗതം ചെയ്ത് തുർക്കി
റിയാദ്: കടൽ ഗതാഗത സുരക്ഷക്കായി സൗദിയുടെ നേതൃത്വത്തിൽ സംയുക്ത സഖ്യം രൂപീകരിച്ചതിനെ സ്വാഗതം ചെയ്ത് തുർക്കി. സൗദി കിരീടാവകാശി മുഹമ്മദ്…
അബുദാബിയിൽ വാഹനാപകടം
അബുദാബി: റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതുമൂലം ഉണ്ടാവുന്ന അപകടങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ട് അബുദാബി പോലീസ്. പ്രധാന റോഡിലേക്ക്…
