പ്രയാസങ്ങളില്ലാത്ത ഹജ്ജ് അനുഭവം ഉറപ്പാക്കും; വിപുലമായ സൗകര്യനഗൽ ഒരുക്കി ഇന്ത്യൻ ഹജ്ജ് മിഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: ഈ വർഷം ഹജ്ജിനെത്തുന്ന ഇന്ത്യൻ തീർത്ഥാടകരുടെ സൗകര്യങ്ങൾ വിലയിരുത്തി കോൺസൽ ജനറൽ. ഇന്ത്യൻ സംഘത്തിന് വിപുലമായ സൗകര്യങ്ങൾ ആണ് ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കുന്നത്. ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, കോൺസൽ ഹജ്ജ് സദഫ് ചൗധരി എന്നിവർ മക്കയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.

തീർത്ഥാടകരുടെ വരവും തുടർയാത്രകളും സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്റ്റേഷൻ അധികൃതരുമായി ഇവർ ചർച്ച നടത്തി.
മക്കയിലെ ബിൽഡിങ് നമ്പർ 112-ൽ തീർത്ഥാടകർക്കായി ഒരുക്കിയ താമസ സൗകര്യങ്ങൾ പരിശോധിച്ച സംഘം കെട്ടിടത്തിലെ അടിസ്ഥാന സൗകര്യങ്ങളും താമസക്കാർക്കായി സജ്ജീകരിച്ച സേവനങ്ങളും സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്തു. പുണ്യനഗരത്തിലെത്തുന്ന ഓരോ തീർത്ഥാടകനും സുരക്ഷിതവും സുഖകരവുമായ താമസം ഉറപ്പാക്കാൻ മിഷന്‍റെ കീഴിലുള്ള എല്ലാ വിഭവങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

യാത്രയുടെ ഓരോ ഘട്ടത്തിലും തീർത്ഥാടകർക്ക് മികച്ച പിന്തുണ നൽകാനും പ്രയാസങ്ങളില്ലാത്ത ഹജ്ജ് അനുഭവം ഉറപ്പാക്കാനും ഇന്ത്യൻ ഹജ്ജ് മിഷൻ സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News