പിണറായി തോറ്റാലും അത്ഭുതപ്പെടാനില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയത്തിൽ വലിയ അഴിച്ചുപണികൾ ഉണ്ടാകുമെന്ന് പി.വി. അൻവർ. താൻ വ്യക്തിപരമായി നടത്തിയ സർവേ റിപ്പോർട്ടുകൾ പ്രകാരം യുഡിഎഫ് 86 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 86 സീറ്റുകൾക്ക് പുറമെ 23 സീറ്റുകളിൽ കൂടി യുഡിഎഫിന് ജയസാധ്യതയുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു. വിജയ സാധ്യതയുള്ള ഈ സീറ്റുകൾ കൂടി ലഭിച്ചാൽ യുഡിഎഫിന്റെ അംഗബലം 109 അല്ലെങ്കിൽ 110 സീറ്റുകളിലേക്ക് എത്തിയേക്കാം. ഇതിൽ പകുതി സീറ്റുകൾ മാത്രം ലഭിച്ചാൽ പോലും യുഡിഎഫ് 100 തികയ്ക്കുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം വലിയ രീതിയിൽ കുറയുമെന്നും അൻവർ പ്രവചിച്ചു. അദ്ദേഹത്തിന്റെ ഭൂരിപക്ഷം പതിനായിത്തിൽ താഴെയാകുമെന്നും ‘പിണറായി തോറ്റാൽ പോലും നമ്മൾ ആരും ഞെട്ടേണ്ടതില്ല’ എന്നാണ് അൻവർ പറയുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News