ഡൽഹിയിൽ നാലുനില കെട്ടിടത്തിലെ തീപിടിത്തത്തിൽ 9 മരണം

ഡൽഹി: നാലുനില കെട്ടിടത്തിലുണ്ടായ വൻതീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. ഡൽഹിയിലെ വിവേക് വിഹാർ മേഖലയിലാണ് സംഭവം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

വിവേക് വിഹാർ ഫേസ്-1 ലെ നാലുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ 2,3,4 നിലകളിലെ ഫ്ലാറ്റുകളിലാണ് തീ പടർന്നത്. ഉടൻ തന്നെ പൊലീസ്, ഫയർഫോഴ്‌സ്, ദുരന്തനിവാരണ സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

തീപിടിത്തസമയത്ത് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്ന നിരവധി പേരെ രക്ഷപ്പെടുത്തിയിരുന്നു. 15 പേരെ സുരക്ഷിതമായി പുറത്തെടുത്തു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *