തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു, തോറ്റതിന് ന്യായീകരണങ്ങളില്ല; കുറിപ്പുമായി കെ സുരേന്ദ്രൻ

കാസർകോട്: നിയമസഭാ തിരഞ്ഞടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ പ്രതികരണവുമായി മഞ്ചേശ്വരം ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. “തിരഞ്ഞടുപ്പിൽ വീണ്ടും തോറ്റു. തോറ്റതിന് ന്യായീകരണങ്ങളില്ല. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്ക് അവരുടെ ഇഷ്ടാനുസരണം വിലയിരുത്താം ” കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. മലയാളത്തിലും കന്നഡയിലുമാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
തിരഞ്ഞടുപ്പിൽ വീണ്ടും തോറ്റു. തോറ്റതിന് ന്യായീകരണങ്ങളില്ല. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്ക് അവരുടെ ഇഷ്ടാനുസരണം വിലയിരുത്താം. ഒരു കാര്യം ഉറപ്പ്. മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെയും ഉണ്ടാകും. പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും വികസന കാര്യങ്ങളിൽ വിവേചനം നേരിട്ടവരുടെയും കൂടെ ഏതാവശ്യത്തിനും ഏതു സമയത്തും. നന്ദി പ്രിയപ്പെട്ട മഞ്ചേശ്വരം.

Leave a Reply

Your email address will not be published. Required fields are marked *