ലീഗിനെതിരേ കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ വി.ഡി. സതീശനെ പിന്തുണച്ച മുസ്ലിം ലീഗിനെതിരേ മാത്യു കുഴൽനാടൻ. മുസ്ലിം ലീഗ് കോൺഗ്രസിന്റെ നട്ടെല്ലാണ്. പക്ഷെ, മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ലെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു. വിജയം ആരും മറക്കരുതെന്നും പരസ്പരം ധാരണയോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മുസ്ലിം ലീഗ് യുഡിഎഫിന്റെ നട്ടെല്ലാണ്. യുഡിഎഫിനോ കോൺഗ്രസിനോ എപ്പോഴൊക്കെ പ്രതിസന്ധിയുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ യുഡിഎഫിന്റെ കെട്ടുറപ്പിനുവേണ്ടി മുന്നിട്ടിറങ്ങി പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗിനെതിരേ തെരുവിൽ ആക്രണം ഉണ്ടാകുമ്പോൾ, രാഷ്ട്രീയ ആക്രമണം ഉണ്ടാകുമ്പോൾ മുസ്ലിം ലീഗിനും ലീഗ് നേതാക്കന്മാർക്കും പ്രതിരോധം തീർത്ത പാർട്ടിയാണ് കോൺഗ്രസ്. രണ്ടുപേരും സഹോദരങ്ങളെപ്പോലെ ഐക്യത്തിൽ പോകുന്നവരാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *