മൈക്കൽ ജാക്‌സന്റെ ‘ഡെയ്ഞ്ചറസി’ന് ക്ലാസിക്കൽ ചുവടുകളുമായി ശിൽപ്പാ ബാല

കൊച്ചി: അന്തരിച്ച പോപ്പ് താരം മൈക്കൽ ജാക്‌സന്റെ പ്രശസ്തമായ ഡെയ്ഞ്ചറസ് എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് നടി ശിൽപ്പാ ബാലയും സുഹൃത്തായ രഞ്ജിനി കുഞ്ചുവും. പോപ്പ് ഗാനമായ ഡെയ്ഞ്ചറസിന് സെമി ക്ലാസിക്കൽ നൃത്തച്ചുവടുകളാണ് ഇരുവരും അവതരിപ്പിച്ചത്. ഗാനവും നൃത്തവും മനോഹരമായി ഇഴചേർന്നപ്പോൾ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ശിൽപ്പാ ബാവ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീൽ ഇതിനകം പത്ത് ലക്ഷത്തിലേറെ പേർ കണ്ടു.

നൃത്തച്ചുവടുകൾക്കൊപ്പം ഇരുവരുടേയും മുഖഭാവങ്ങളാണ് വീഡിയോയെ ശ്രദ്ധേയമാക്കിയത്. പതിഞ്ഞതാളത്തിൽ തുടങ്ങുന്ന നൃത്തം പിന്നീട് അൽപ്പം രൗദ്രഭാവത്തിലേക്ക് മാറുന്നത് വീഡിയോയിൽ കാണാം. കറുത്ത വസ്ത്രവും ചുവപ്പും കറുപ്പും നിറത്തിലുള്ള ഷാളുമാണ് രണ്ട് നർത്തകികളുടേയും വേഷം.

Leave a Reply

Your email address will not be published. Required fields are marked *