തമിഴ്‌നാട്ടിൽ മദ്യ വിൽപ്പന ശാലകൾക്ക് പൂട്ട് വീഴുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്‌നാട്ടിൽ മദ്യ വിൽപ്പന ശാലകൾക്ക് പൂട്ട് വീഴുന്നു. തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള മദ്യവിൽപനാ കേന്ദ്രമായ ടാസ്മാകിന്റെ 717 ഔട്ട്‍ലറ്റുകൾ പൂട്ടാൻ ടിവികെ സർക്കാർ ഉത്തരവിട്ടു. സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ,ആരാധനാലയങ്ങൾ എന്നിവയ്ക്ക് സമീപം 500 മീറ്റർ ദൂരപരിധിയിലുള്ള വിൽപന ശാലകളാണ് അടയ്ക്കുക. സാമൂഹിക ക്ഷേമത്തിനും പൊതുജനങ്ങളുടെ താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾക്കിടയിലാണ് ഈ നീക്കം.

ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 വിൽപന ശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 വിൽപന ശാലകളും, ബസ് സ്റ്റേഷനുകൾക്ക് സമീപമുള്ള 255 വിൽപന ശാലകളും അടക്കുമെന്ന് ഉത്തരവിൽ പറയുന്നു.നിശ്ചിത പരിധിക്കുള്ളിലെ 4,765 കടകളിൽ നടത്തിയ സമഗ്ര പരിശോധനയ്ക്ക് ശേഷമാണ് നടപടി.

സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക ഉത്തരവുകളിലൊന്നാണ് ഇത്. ഞായറാഴ്ച അധികാരമേറ്റ അദ്ദേഹം സംസ്ഥാനത്ത് വൈദ്യുതി, സ്ത്രീ സുരക്ഷ, മയക്കുമരുന്ന് നിർമ്മാർജ്ജനം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് പൊതുജനക്ഷേമ പദ്ധതികൾ അവതരിപ്പിച്ചിരുന്നു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News