ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മതേശ്വരൻ സംവിധാനം ചെയ്ത ഡിസി തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത് വാമിഖ ഗബ്ബിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. സെപ്റ്റംബർ 4 മുതൽ ചിത്രം ഒടിടിയിൽ ലഭ്യമാവും. സൺ നെക്സ്റ്റ് ആണ് ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം ലഭ്യമാവും.
ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് തന്റെ നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തിയത്. ആഗോളതലത്തിൽ നൂറു കോടി നേട്ടമാണ് ഡിസി സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 7 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. സഞ്ജന കൃഷ്ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. വയലൻസിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിൽ വൈകാരിക നിമിഷങ്ങളും ഉണ്ടെന്നാണ് പ്രതികരണങ്ങൾ.



