എം പത്മകുമാർ ചിത്രം ‘ഉയിർ’ ജൂൺ 26 മുതൽ തിയേറ്ററുകളിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാള സിനിമാസ്വാദകർ ഏറെ പ്രിയപ്പെടുന്ന ജോസഫ്, ശിക്കാർ, വർഗ്ഗം, വാസ്തവം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം, അൻഷാദ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഉയിർ’ ജൂൺ 26 ന് റിലീസ് ചെയ്യും. റോഷൻ മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

കണ്ണൂർ ജില്ലയിലെ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷൻ മാത്യു അവതരിപ്പിക്കുന്നത്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത് ടെലിവിഷൻ രംഗത്ത് മലയാളികൾക്ക് ഏറെ പ്രിയങ്കരനും ഗായകനുമായ നിഖിൽ കെ. മേനോനും, ‘ഇലവീഴാപൂഞ്ചിറ’യുടെ സഹ എഴുത്തുകാരനും പോലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേർന്നാണ്.

റോഷനൊപ്പം ബൈജു സന്തോഷ്‌ ഒരു മുഴുനീള കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. വിനീത് തട്ടിൽ, ദിവ്യ എം നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ദിവ്യ എം നായർ, ലവിന ഇസ്രാനി, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേർ, മഹേഷ്‌ ഷെട്ടി എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂർഗ്ഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിങ്ങനെ 5 വ്യത്യസ്ത ലൊക്കേഷനുകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News