ചെന്നൈ: ചെന്നൈ വിരുദുനഗറിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറി. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഫാക്ടറിയിലെ നാല് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. വനജ ഫയര്‍ വര്‍ക്ക് എന്ന സ്ഥാപനത്തിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് കിലോമീറ്ററുകളോളം ദൂരത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
സംഭവസ്ഥലത്ത് അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. നിരവധിപേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്ഫോടനം നടക്കുമ്പോള്‍ അമ്പതോളം പേര് സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. റവന്യു – ധനമന്ത്രിമാരോട് ഉടന്‍ സ്ഥലത്തെത്താന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന് നിര്‍ദേശിച്ചു.
