അബൂദബിയിൽ കുട്ടികൾക്കായി മലയാളത്തിലടക്കം മാനസികാരോഗ്യ സേവനം

അബൂദബി: അബൂദബിയിൽ കുട്ടികൾക്കായി മലയാളത്തിലടക്കം മാനസികാരോഗ്യ സേവനം ആരംഭിച്ചു. സകീന ഫോർ ചിൽഡ്രൻ എന്ന പേരിലാണ് സേവനം. പ്രതിമാസം 500 കുട്ടികൾക്ക് വരെ വ്യക്തിഗത തെറാപ്പിയടക്കമുള്ള സേവനങ്ങൾ ലഭിക്കും. മലയാളത്തിന് പുറമേ അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിലും സേവനം ലഭ്യമാകും. 18 വയസ്സ് വരെയുള്ളവർക്ക് പ്രത്യേക പരിചരണം ലഭ്യമാക്കാനാണ് മാനസികാരോഗ്യ സേവനം ആരംഭിച്ചത്. യുഎഇയിൽ ‘ഇയർ ഓഫ് ഫാമിലി’ നടക്കവേയാണ് പ്യുവർ ഹെൽത്ത് സേവനം പ്രഖ്യാപിച്ചിരിക്കുന്നത്. ഔട്ട്‌പേഷ്യന്റ് സേവനം, നേരത്തെയുള്ള പരിശോധനാ പരിപാടികൾ, പ്രത്യേക ഇൻപേഷ്യന്റ് പരിചരണം എന്നിവ ലഭിക്കും. സമഗ്ര രോഗനിർണയ, ചികിത്സാ സേവനങ്ങളും നൽകും.

Leave a Reply

Your email address will not be published. Required fields are marked *