ജേക്സ് ബിജോയ്‍യുടെ സംഗീതം; ‘ഖലീഫ’യിലെ ലിറിക് വീഡിയോ സോംഗ് എത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഖലീഫയിലെ ഗാനമെത്തി. ഹയ്യാ ഇന്ന് വരുന്ന എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുത്തുവാണ്. ജേക്സ് ബിജോയ് ഈണമിട്ട വരികള്‍ ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും കെ സി ബാലസാരംഗനും ചേര്‍ന്നാണ്. ഓണം റിലീസ് ആയി ഓ​​ഗസ്റ്റ് 20 ന് എത്തിയ ചിത്രമാണ് ഇത്. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 40 കോടി നേടിയതായി അണിയറക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ രചയിതാവ് ആയ ജിനു വി എബ്രഹാം ആണ് സുരാജ് കുമാറിനൊപ്പം ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിന്‍റെയും ടൊവിനോയുടെയും അതിഥിവേഷങ്ങളും ചിത്രത്തിന്‍റെ ഹൈലൈറ്റ് ആണ്. ഇന്ത്യയിൽ കോഫെപോസെ നിയമമുണ്ടാക്കാൻ കാരണക്കാരനായ സ്വർണക്കള്ളക്കടത്തുകാരൻ മാമ്പറത്ത് അഹമ്മദ് ആലിയുടെ പിൻതലമുറക്കാരുടെ കഥയാണ് ഖലീഫ. പതിനാറാം വയസ്സിൽ പിതാവിനെ അവസാനമായി കണ്ട അഹമ്മദ് ആലിയുടെ മകൻ ജീവിതത്തിൽ ഒരിക്കലും സ്വർണക്കടത്ത് നടത്തില്ലെന്ന് തീരുമാനിച്ചാണ് ജീവിക്കുന്നത്. പക്ഷേ ചെയ്യാത്ത കുറ്റത്തിന്, അയാൾ ശിക്ഷിക്കപ്പെടുന്നു. വേട്ടയാടിയ ജീവിതം തിരികെപ്പിടിക്കാൻ അയാൾ വീണ്ടും സ്വർണക്കടത്തിന് ഇറങ്ങുകയാണ്. പിന്നീട് കുടുംബത്തിനു വേണ്ടി പോരാട്ടത്തിന് ഇറങ്ങുന്ന മാമ്പറത്ത് ആമിർ അലി എങ്ങനെ കണക്കുകൾ എണ്ണിയെണ്ണി തീർ‍ക്കുന്നുവെന്നാണ് സിനിമ പറയുന്നത്. സമദിനെ സഞ്ജു ശിവറാമും അമീര്‍ അലിയെ പൃഥ്വിരാജും അവതരിപ്പിച്ചിരിക്കുന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News