മുഷ്രിഫ് നാഷണൽ പാർക്കിൽ പുതിയ പാലം തുറന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ് : സാഹസിക വിനോദങ്ങളെയും പ്രകൃതിയെയും സ്‌നേഹിക്കുന്നവർക്കായി ദുബായിലെ മുഷ്രിഫ് നാഷണൽ പാർക്കിൽ പുതിയ പാലം തുറന്നു. 102-മീറ്റർ നീളമുള്ള ഈ പാലം ദുബായ് മുനിസിപ്പാലിറ്റിയാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ദുബായ് മീഡിയ ഓഫീസാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. സൈക്ലിങ്, ഹൈക്കിങ് പ്രേമികൾക്ക് കൂടുതൽ സുരക്ഷിതമായ യാത്രാനുഭവം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സൈക്കിൾ ചവിട്ടുന്നവർക്കും കാൽനടയായി പ്രകൃതിഭംഗി ആസ്വദിക്കുന്നവർക്കും ഒരേസമയം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ രണ്ട് പ്രത്യേക ലെയ്നുകളാണ് ഈ പാലത്തിലുള്ളത്. വാഹനങ്ങൾ പോകുന്ന റോഡ് മുറിച്ചുകടക്കാതെതന്നെ ട്രാക്കിലെ രണ്ട് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ഈ പാലം സഹായിക്കുന്നു. അതിനാൽ യാത്രികർക്ക് വാഹനം ഇടിക്കുമെന്ന പേടിയില്ലാതെ സുരക്ഷിതമായി യാത്ര തുടരാം. ദുബായിലെ ഏറ്റവും വലിയ വനപ്രദേശവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമാണ് മുഷ്രിഫ് നാഷണൽ പാർക്ക്. കുടുംബങ്ങൾക്കും, ഫിറ്റ്‌നസ് പ്രേമികൾക്കും, സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണിത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News