പുതിയ ഉംറ വിസകൾ മേയ് 31 മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: പുതിയ ഉംറ വിസകൾ മേയ് 31 മുതൽ അനുവദിച്ചു തുടങ്ങുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. സൗദിയിലേക്കുള്ള തീർഥാടകരുടെ
പ്രവേശനവും മേയ് 31 മുതൽ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ, ഹിജ്‌റ സ്‌ലാമിക വർഷത്തിലെ ഉംറ സീസൺ കലണ്ടറിലാണ് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല, വരാനിരിക്കുന്ന സീസണിലേക്കുള്ള പ്രധാന തീയതികളും നടപടിക്രമങ്ങളും കലണ്ടറിൽ വിശദീകരിച്ചു.

മക്കയിലേക്കുള്ള പ്രവേശനാനുമതിയും ഉംറ പെർമിറ്റും നൽകുന്നത് ജൂൺ ഒന്ന് മുതൽ പുനഃരാരംഭിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നുസുക് ആപ്പ് വഴിയാണ് നടപടി. പുതിയ സീസണിൽ ഉംറ വിസ ലഭിക്കാനുള്ള അവസാന തീയതി 2027 മാർച്ച് 9 ആണ്. 2027 മാർച്ച് 23
ആണ് ഉംറ തീർഥാടകർക്ക് സൗദിയിൽ പ്രവേശിക്കാനുള്ള അവസാന തീയതി. പുതിയ സീസണിൽ ഉംറ തീർഥാടകർക്ക് സൗദി വിടാനുള്ള അവസാന തീയതി 2027 ഏപ്രിൽ 7.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News