നീന്തിത്തുടിക്കുന്ന തിമിംഗലങ്ങൾ; മനോഹര ദൃശ്യം പങ്കുവെച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കറ്റ്: കൂറ്റൻ തിമിംഗലങ്ങൾ നീന്തിത്തുടിക്കുന്ന മനോഹര ദൃശ്യം പങ്കുവെച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി. കടൽപക്ഷികളുടെ പശ്ചാത്തലത്തിൽ സമുദ്രോപരിതലത്തിലുള്ള ദൃശ്യം ഒമാന്റെ മസീറ ദ്വീപിനടുത്താണ്. രണ്ട് കൂറ്റൻ തിമിംഗലങ്ങളാണ് വീഡിയോയിലുള്ളത്. കടൽപ്പരപ്പിൽ തിമിംഗലങ്ങൾ പൊങ്ങിവരുന്നതും തിരികെ മുങ്ങാം കുഴിയിടുന്നതും പശ്ചാത്തലത്തിൽ കടൽ പക്ഷികളുടെ കൂട്ടവുമാണ് ദൃശ്യത്തിലുള്ളത്.

സ്ഥിരം നടത്തുന്ന നിരീക്ഷണ പ്രവർത്തനങ്ങൾക്കിടയിലാണ് ദൃശ്യം പകർത്തിയത്. പരിസ്ഥിതി അതോറിറ്റി നടത്തുന്ന സംരക്ഷണ മേൽനോട്ട പ്രവർത്തനങ്ങളുടെ വിജയമാണ് ദൃശ്യത്തിലൂടെ അതോറിറ്റി ഉയർത്തിക്കാട്ടുന്നത്.മേഖലയുടെ ജൈവ വൈവിധ്യം തിമിംഗലങ്ങളുടെ പ്രജനനത്തിനും വളർച്ചയ്ക്കും മികച്ച സംരക്ഷണം നൽകുന്ന ഒമാന്റെ പ്രവർത്തനങ്ങൾക്കും വലിയ മുതൽക്കൂട്ടാണ് ദൃശങ്ങൾ.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News