ഡൽഹി: ഡൽഹി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. രക്ഷപ്പെട്ട ആറ് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. രക്ഷാ പ്രവര്‍ത്തനം മന്ദഗതിയില്‍ നീങ്ങുമ്പോള്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിരവധി പേര് കുടുങ്ങി കിടക്കുകയാണ്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അപകട സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. രക്ഷാ പ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ വഴികളും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് രേഖ ഗുപ്ത വ്യക്തമാക്കി.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗോവയിലേക്കുള്ള സന്ദർശനം റദ്ദാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ തുടരുകയാണ്. ഉദ്യോഗസ്ഥരടക്കമുള്ളവരുമായി സംസാരിച്ച ഷാ സാഹചര്യം വിലയിരുത്തി. ഡൽഹി ലഫ്. ഗവർണറും സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം വേഗത്തിൽ നടക്കുന്നുവെന്നും തരൺജിത് സിംഗ് സന്ധു പ്രതികരിച്ചു. അതേസമയം അപകടം നടന്നത് ഒന്നരയോടെയെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.
എത്രപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്ന കൃത്യമായ വിവരം ഇപ്പോൾ ലഭ്യമല്ലെന്നും പൊലീസ് അറിയിച്ചു. സര്‍ക്കാരിന്റെ നിരുത്തരവാദിത്തം വീണ്ടും ബോധ്യപ്പെട്ടെന്നും ഉറക്കം വെടിയണമെന്നും മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സി ജെ പി നേതാവ് അഭിജിത് ദീപ്കെയും കുറ്റപ്പെടുത്തി. ഞെട്ടിക്കുന്ന ദുരന്തമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, ഒരോ വിദ്യാര്‍ഥിയുടെയും ജീവന് അമൂല്യമാണെന്നും, സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരാണെന്നും അഭിപ്രായപ്പെട്ടു.



