ആരാധകരെ പൊട്ടിക്കരയിപ്പിച്ച 1 മിനിറ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ : ഏറെ നാളത്തെ കാത്തിരിപ്പിനും നിയമപോരാട്ടത്തിനും പ്രതിസന്ധികൾക്കും ഒടുവിൽ കഴിഞ്ഞ ദിവസം ജനനായകൻ തിയറ്ററിൽ എത്തിയപ്പോൾ അവസാനിച്ചത് തമിഴ് സിനിമയുടെ ഒരു യു​ഗമാണ്. ഒരുകാലത്ത് പരിഹസിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കുകയും ആരാധകരാക്കുകയും ചെയ്ത വിജയ് ഇന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാണ്. ജനങ്ങളെ സേവിക്കാനായി അദ്ദേഹം സിനിമയോട് കഴഞ്ഞ ദിവസത്തോടെ ബൈ പറഞ്ഞു. ഒരു വിജയ് പടത്തിന് വേണ്ട എല്ലാ എലമെൻസും ചേർത്ത് പുറത്തിറക്കിയ ചിത്രം തിയറ്ററുകളിൽ മുന്നേറുന്നതിനിടെ പ്രേക്ഷകരേയും ആരാധകരേയും സോഷ്യൽ മീഡിയ ഉപയോക്താക്കളേയും ഒരുപോലെ കരയിപ്പിച്ചൊരു വീഡിയോ വൈറൽ ആയിരിക്കുകയാണ്. ജനനായകന്റെ എൻഡ് ക്രെഡിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന വീഡിയോ ആണിത്. സിനിമ കണ്ടിരുന്നവർക്ക് അപ്രതീക്ഷിതമായി ലഭിച്ച ഈ സമ്മാനം ഓരോരുത്തരുടേയും മനസിലെ വല്ലാതെ സ്പർശിച്ചു. തിയറ്ററുകളിൽ നിന്നും പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവർ പുറത്തേക്കിറങ്ങിയത്. വിജയിയുടെ സിനിമാ സീനുകളും അവസാനം ജനനായകൻ പ്രീ റിലീസ് ഈവന്റിലെ രം​ഗങ്ങളും ഉൾപ്പടെയുള്ള വീഡിയോ ആണിത്. ‘ഹി ഈസ് നോട്ട് ജസ്റ്റ് ആൻ ആക്ടർ, ഹീ ഈസ് ആൻ ഇമോഷൻ’ എന്ന് കുറിച്ചു കൊണ്ടാണ് പലരും വീഡിയോ പങ്കിട്ടിരിക്കുന്നത്. ഒരു മിനിറ്റും 8 സെക്കന്റും ആണ് വീഡിയോയുടെ ദൈര്ഘ്യം.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News