തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്നും മുഖ്യമന്ത്രി വി.ഡി സതീശനെ ഒഴിവാക്കിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കെസി വേണുഗോപാൽ എംപിയാണ് അനുസ്മരണ ചടങ്ങിനെത്തുന്നത്. സോളാർ കേസിൽ ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സത്യം എന്നായാലും പുറത്തുവരും. ചില ഭാഗത്തുനിന്ന് കുടുക്കാൻ ശ്രമങ്ങളുണ്ടായി.
മാധ്യമങ്ങൾ സ്വയം വിമർശനത്തിന് തയ്യാറാകണമെന്നും മാധ്യമങ്ങൾ കുറ്റവിമുക്തമാക്കിയതും ചർച്ച ചെയ്യണമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. മുഖ്യമന്ത്രി കെഎസ്‍യുവിനെ മോശമായിട്ടൊന്നും പറഞ്ഞില്ലെന്നും അത്തരം വ്യാഖ്യാനം വേണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.
