രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള: നോട്ടപ്പിശക് എസ്ബിഐയ്ക്ക്

അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ 3 കോടിയുടെ തട്ടിപ്പേ നടന്നുള്ളൂവെന്നും, നോട്ടപ്പിശക് സംഭവിച്ചത് എസ്ബി ഐക്കെന്നും ക്ഷേത്രത്തിന്റെ ട്രഷറർ. സിഇഒ തെരഞ്ഞെടുപ്പ് നടപടികളിൽ അതൃപ്തി അറിയിച്ച് സന്യാസി സമൂഹമായ സന്ത് മണ്ഡൽ രംഗത്തെത്തിയിട്ടുണ്ട്. കോർപ്പറേറ്റ് രീതിയിലുള്ള തെരഞ്ഞെടുപ്പല്ല നടത്തേണ്ടതെന്ന് സന്ത് മണ്ഡൽ പ്രതികരിച്ചു.ഉദ്യോഗസ്ഥ പ്രഭുവിനെയല്ല, ആത്‌മീയ പശ്ചാത്തലമുള്ളവരെ വേണം പരിഗണിക്കാനെന്നും സംഘടന ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിന്റെ സിഇഒ പോസ്റ്റിലേക്കായി രണ്ടായിരത്തോളം അപേക്ഷകൾ ഇതിനോടകം കിട്ടിയെന്ന് ട്രസ്റ്റ് വിശദമാക്കുന്നത്. അതേസമയം ക്ഷേത്രത്തിന്റെ ട്രഷറർ സ്ഥാനത്ത് നിന്ന് മാറില്ലെന്ന് ഗോവിന്ദ ദേവഗിരി ആവർത്തിച്ചു. 3 കോടിയുടെ തട്ടിപ്പേ നടന്നുള്ളൂവെന്നും, നോട്ടപ്പിശക് സംഭവിച്ചത് എസ്ബി ഐക്കെന്നുമാണ് ട്രഷററുടെ നിലപാട്. അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് ഇന്നോ,നാളെയോ സമർപ്പിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

അന്വേഷണ കാലാവധി നീട്ടില്ലെന്നാണ് സർക്കാർ വിശദമാക്കിയിട്ടുള്ളത്. ജൂലൈ 15നാണ് എസ്ഐടിയുടെ കാലാവധി അവസാനിക്കുക. അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിനാണ് എസ്ഐടി റിപ്പോർട്ട് സമർപ്പിക്കുക. ക്ഷേത്ര സംബന്ധിയായ സാമ്പത്തിക രേഖകളും ബാങ്ക് ഇടപാടുകളും സിസിടിവി ദൃശ്യങ്ങളും ഇലക്ട്രോണിക് തെളിവുകളും അടക്കമുള്ളവയാണ് എസ്ഐടി പരിശോധിച്ചത്. സംഭാവനക്കൊള്ളയിൽ ബന്ധമുള്ള സകലരേയും കണ്ടെത്തുന്നതിനായാണ് എസ്ഐടി അന്വേഷണം പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *