ചീമേനി ആണവനിലയത്തെ പിന്തുണച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്; വിയോജിപ്പ് പരസ്യമാക്കി രാജ്‌മോഹൻ ഉണ്ണിത്താൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്:മൺസൂൺ ദുർബലമായതിനെത്തുടർന്ന് സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി കാസർകോട് ചീമേനിയിൽ നിർദ്ദിഷ്ട ആണവനിലയം സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. എല്ലാ കക്ഷികളുമായും ജനങ്ങളുമായും കൂടിയാലോചനകൾ നടത്തിയ ശേഷം മാത്രമേ പദ്ധതി നടപ്പാക്കൂ എന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി. എന്നാൽ മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ, പദ്ധതിക്കെതിരെ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് കാസർകോട് നിന്നുള്ള കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. നാട്ടുകാർ എതിർക്കുന്ന ഒരു പദ്ധതിയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ ഭാവിയിലെ ഊർജ്ജ ആവശ്യങ്ങൾക്കുള്ള ബദൽ മാർഗ്ഗമെന്ന നിലയിലാണ് ചീമേനി ആണവനിലയത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രി സണ്ണി ജോസഫ് രാവിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. സുരക്ഷിതമായ രീതിയിൽ ഇത് നടപ്പിലാക്കാൻ സാധിച്ചാൽ അത് സംസ്ഥാനത്തിന് വലിയ രീതിയിൽ പ്രയോജനം ചെയ്യും. എന്നാൽ ഇതിനായി ഒട്ടേറെ പഠനങ്ങൾ ആവശ്യമാണെന്നും എല്ലാവരുടെയും ഒരുമിച്ചുള്ള ഒരു നിലപാട് ഇതിന് ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് കാസർകോട് വെച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി തന്റെ ശക്തമായ വിയോജിപ്പ് അറിയിച്ചത്. ചീമേനിയിലെ ജനങ്ങൾ ആണവനിലയത്തിന് എതിരാണെങ്കിൽ, യു.ഡി.എഫ് (UDF) സർക്കാർ അധികാരത്തിലിരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ പദ്ധതി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

“പ്രദേശവാസികളുടെ പൂർണ്ണമായ സമ്മതമില്ലാതെ ഒരു പ്രദേശത്തും ആണവനിലയം സ്ഥാപിക്കാൻ കഴിയില്ല. ചീമേനിയിലെ ജനങ്ങൾ ആണവനിലയത്തിന് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ, ആര് ഭരണത്തിലുണ്ടായാലും പൊതുജനത്തിനൊപ്പം നിൽക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. യു.ഡി.എഫ് ഭരണത്തിലുണ്ട് എന്നതുകൊണ്ട് ജനതാൽപ്പര്യത്തിന് വിരുദ്ധമായ എന്തെങ്കിലും അവരുടെ മേൽ അടിച്ചേൽപ്പിക്കാമെന്ന് കരുതേണ്ട. അത്തരം ആഗ്രഹങ്ങൾ ഒരിക്കലും വിജയിക്കാൻ പോകുന്നില്ല,” രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News