തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ക്ക് ആവേശം കൂട്ടാന്‍ അപൂര്‍വ്വ അതിഥികളായെത്തി ‘പാച്ചുവും’ ‘ടെക്‌നോളജി കുട്ടപ്പനും’. കളിക്കളത്തിലും കാണികള്‍ക്കായി ഒരുക്കിയ ഫാന്‍ വില്ലേജിലും ഒരേപോലെ തരംഗമായി മാറിയിരിക്കുകയാണ് ചൈനയില്‍ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത ഈ അത്യാധുനിക റോബോട്ടുകള്‍. മനുഷ്യനെപ്പോലെ തന്നെ സ്വാഭാവികമായി സംസാരിക്കാനും നൃത്തം ചെയ്യാനും സാഹസികമായി ഫൈറ്റ് ചെയ്യാനുമുള്ള കഴിവും സവിശേഷതയുമാണ് ‘പാച്ചു’വിനുള്ളത്. എന്നാല്‍ വീട്ടിലെ വളര്‍ത്തുനായയെ പോലെ മനുഷ്യരോട് അതിരറ്റ സ്‌നേഹം പ്രകടിപ്പിക്കാന്‍ ‘ടെക്‌നോളജി കുട്ടപ്പന്’ സാധിക്കും. ആവേശം മുറ്റുന്ന രീതിയില്‍ ഡാന്‍സ് ചെയ്യാനും രണ്ടു കാലുകളില്‍ മാത്രം ബാലന്‍സ് ചെയ്തു നില്‍ക്കാനും കുട്ടപ്പന് പ്രത്യേക വൈഭവമുണ്ട്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് നിലവില്‍ ഇവയെ നിയന്ത്രിക്കുന്നതെങ്കിലും, സ്വതന്ത്രമായി കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള (അൗീേിീാീൗ)െ അത്ഭുതകരമായ ശേഷിയും ഈ രണ്ട് റോബോട്ടുകള്‍ക്കുമുണ്ട്.



