പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെക്കണം; കെ.കെ രമ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെ കെ രമ. സിപിഎം അണികൾ തന്നെയാണ് പാർട്ടിയെ പരാജയപ്പെടുത്തിയതെന്നും അവർ പറഞ്ഞു. മാത്രമല്ല, ധർമ്മടം മണ്ഡലം പോലുള്ള സ്ഥലങ്ങളടക്കം പിറകോട്ടുപോയതിന്റെ പ്രധാന കാരണം ഭരണവിരുദ്ധ വികാരവും നേതൃത്വത്തോടുള്ള എതിർപ്പുമാണെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

‘ സിപി എമ്മിന്റെ ശക്തികേന്ദ്രങ്ങളായ കയ്യൂരും കരിവെള്ളൂരും ഉൾപ്പെടെയുള്ള ഗ്രാമങ്ങൾ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്തു. അത്രയേറെ ഭരണവിരുദ്ധതയും നേതാക്കളോടുള്ള എതിർപ്പും അവിടങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്. സിപിഎമ്മിന്റെ ഇന്നത്തെ പോക്കിനെതിരെ സിപിഎം അണികൾതന്നെയാണ് അവരെ പരാജയപ്പെടുത്തിയിരിക്കുന്നത്’, കെ.കെ രമ പറഞ്ഞു.

അതേസമയം, പാർട്ടി ആലോചിച്ചിട്ടേ മന്ത്രി സ്ഥാനം സ്വീകരിക്കുന്നതിൽ തീരുമാനം എടുക്കുകയുള്ളൂവെന്നും കെ.കെ. രമ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് ആരെ തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News