ദമ്മാം: സൗദിയിലെ ദമ്മാമിൽ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ബാസ്ക്കറ്റ് ബോൾ കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ദമ്മാം അൽമുന ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി കർണാടക മോഡ്ബിദ്രി കൊട്ടേബഗ്ലൂ സ്വദേശി ആയ മുഹമ്മദ് റയ്യാൻ (16 ) ആണ് മരിച്ചത്. സി.ബി.എസ്.സി സ്കൂൾ സോണൽ തല മത്സരത്തിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുഹമ്മദ് റിയാസിന്റെയും ഷമീന റിയാസിന്റെയും മകനാണ്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Related Posts
ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു
ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 250-ലധികം മരണങ്ങളാണ് രാജ്യത്ത് സംഭവിച്ചിട്ടുള്ളത്.…
മൈസൂരിൽ മിന്നലേറ്റ് യുവാവ് മരിച്ചു
മൈസൂരു: യുവാവിന് മിന്നലേറ്റ് ദാരുണാന്ത്യം. മടിക്കേരി സ്വദേശിയായ റോഷൻ ബാലകൃഷ്ണനാണ് (43) മിന്നലേറ്റ് മരിച്ചത്. അടുത്തിടെ ഐടി മേഖലയിലെ ജോലി…
കണ്ണൂരില്‍ വിവാഹ ദിവസം വരന് വീട്ടില്‍ മരിച്ചനിലയില്‍
കണ്ണൂര്‍: കണ്ണൂരില്‍ വിവാഹ ദിവസം വരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഏച്ചൂര്‍ മാവിലാച്ചാലില്‍ നാരായണീയത്തില്‍…
