ജയ്സ്വാളിന്‍റെ പെരുമാറ്റത്തെക്കുറിച്ച് പൂജാര

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊളംബോ: കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം പേസർ അസിത ഫെർണാണ്ടോയുമായുള്ള വാക്കേറ്റത്തിന്‍റെ പേരില്‍ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ വിലക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സംസാരത്തിലോ ശരീരഭാഷയിലോ അല്ല, മറിച്ച് പ്രകടനത്തിലൂടെയാണ് നിങ്ങളുടെ ആക്രമണോത്സുകത കാണിക്കേണ്ടതെന്നും പൂജാര സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ സംസാരിക്കവെ പറഞ്ഞു.സാധാരണയായി ഇത്തരം സംഭവങ്ങളിൽ ഇടപെടാത്ത നല്ലൊരു കളിക്കാരനാണ് യശസ്വി. വരാനിരിക്കുന്ന ന്യൂസിലൻഡ് പരമ്പരയിൽ വിലക്കുകളൊന്നും ഇല്ലാതെ അവൻ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇനി വിലക്ക് നേരിടേണ്ടി വന്നാൽ അവൻ അതിൽ നിന്നും പാഠം പഠിക്കട്ടെയെന്നും പൂജാര പറഞ്ഞു.

ടീം മാനേജ്‌മെന്‍റിൽ നിന്ന് ആരെങ്കിലും അവനോട് ഇതിനെക്കുറിച്ച് സംസാരിക്കണം. ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഏറെ കാര്യങ്ങൾ പഠിക്കാനും തിരുത്താനും ആഗ്രഹിക്കുന്ന ആളാണ് അവൻ. എന്നാൽ ഇത്തരം സംഭവങ്ങളെ എങ്ങനെ നേരിടണമെന്ന് സാധാരണയായി ടീം മാനേജ്‌മെന്‍റ് കളിക്കാരുമായി സംസാരിക്കാറില്ല. ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് പരിശീലകർ തന്നെ അവന് വ്യക്തമാക്കി കൊടുക്കണമെന്നും പൂജാര കൂട്ടിച്ചേർത്തു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News