ഖത്തറിൽ എൻട്രി വിസകൾക്കുള്ള ഇളവ് നിർത്തലാക്കിയ നടപടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഖത്തർ : ഖത്തറിൽ എൻട്രി വിസകൾക്കുള്ള ഇളവ് നിർത്തലാക്കിയ നടപടി നാളെ മുതൽ പ്രാബല്യത്തിൽ. വിസകൾക്ക് താൽക്കാലികമായി കാലാവധി നീട്ടി നൽകിയിരുന്ന നടപടിയാണ് അവസാനിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് മൂന്ന് മുതലാണ് എൻട്രി വിസകൾക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി കാലാവധി നീട്ടി നൽകിയിരുന്നത്. ഇളവ് അവസാനിപ്പിച്ചതോടെ നാളെ മുതൽ രാജ്യത്തെ എല്ലാ സന്ദർശക വിസകൾക്കും നേരത്തെയുള്ള നിയമങ്ങൾ ബാധകമായിരിക്കും.

വിസാ കാലാവധി, പുതുക്കുന്നതിനുള്ള ഫീസുകൾ എന്നിവ പഴയതു പോലെ തുടരും. രാജ്യത്ത് കാലാവധി കഴിഞ്ഞതോ അവസാനിക്കാറായതോ ആയ എല്ലാതരം എൻട്രി വിസകൾക്കും നൽകിയിരുന്ന ഇളവുകൾ നിർത്തുന്നതായി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തുള്ള താമസക്കാരും സന്ദർശകരും വിസ സ്റ്റാറ്റസ് പരിശോധിക്കുകയും, പുതുക്കേണ്ടവർ പുതുക്കുകയും ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നിയമ ലംഘനങ്ങളും പിഴകളും ഒഴിവാക്കാൻ എല്ലാവരും നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News