വി.ഡി.ക്കായി രാഹുൽ ഗാന്ധിയുടെ ഫെയ്‌സ്ബുക്കിലും പോസ്റ്റ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നാലെ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പേജിലും മുറവിളി. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവരും മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലികൾ നടത്തുന്ന സാഹചര്യത്തിലാണിത്. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യങ്ങളോടെ ഒരു വിഭാഗം യുഡിഎഫ് പ്രവർത്തകർ സോഷ്യൽമീഡിയ പ്രചാരണവും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. മുസ്‌ലിംലീഗ് പ്രവർത്തകരടക്കം ഇതേറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്നെഴുതി സതീശനെ പിന്തുണയ്ക്കുന്ന ഫ്‌ളക്‌സ് വയനാട്ടിലടക്കം പ്രത്യക്ഷപ്പെടുകയും ചെയ്തു. കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരേയും നേതാക്കളേയും അഭിനന്ദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിന് താഴെ സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നിരവധിപേരാണ് കമന്റിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *