രൺജി പണിക്കരുടെ എഴുത്ത്, ആ ഡയലോഗ് അന്ന് കേന്ദ്രമന്ത്രികൂടിയായ കൊല്ലംകാരന് കൊണ്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : മലയാള സിനിമയുടെ താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരുവശത്ത് നടക്കവെ ഒരുകാലത്ത് ഒറ്റക്കെട്ടായി നിന്ന സിനിമാ താരങ്ങളുടെ സമരത്തിന്റെ ഓർമ പങ്കിട്ട് നടൻ മഹേഷ് നായർ. ഷാജി കൈലാസിന്റെ സിനിമയിലെ ഒരു സംഭാഷണം അന്നത്തെ കേന്ദ്രമന്ത്രി കൂടിയായ കൊല്ലത്തുനിന്നുള്ള എംപി കൃഷ്ണ്ണകുമാറിന് കൊണ്ടുവെന്നും പിന്നാലെ സെൻസർ ബോർഡ് എതിരാകുകയും ഡയലോ​ഗ് മാറ്റിയില്ലെങ്കിൽ റിലീസ് തടയുമെന്ന അവസ്ഥ എത്തിയെന്നും മഹേഷ് പറയുന്നു. മമ്മൂട്ടി, മോഹൻലാൽ, തിക്കുറിശി, സോമൻ, ഉർവശി, കൽപ്പന, തുടങ്ങി നിരവധി പേർ സമരത്തിൽ പങ്കെടുത്തു. അന്ന് നാന മാ​ഗസീനിൽ വന്ന ഫോട്ടോയും മഹേഷ് പങ്കിട്ടുണ്ട്.

“വർഷങ്ങൾക്കു മുൻപ്. ഷാജി കൈലാസിന്റെ കമ്മീഷണർ എന്ന സിനിമ ഇറങ്ങുവാൻ തയ്യാറായി നിൽക്കുന്നു. രൺജി പണിക്കർ എന്ന ശക്തനായ എഴുത്തുകാരൻ എഴുതിയ ഒരു ഡയലോഗ് സർക്കാറിനും അതുകൊണ്ട്ത്തനെ സെൻസർ ബോർഡിനും എതിർപ്പായി. പണ്ടൊരു കുരങ്ങൻ കൊല്ലത്തു നിന്ന് കേന്ദ്രത്തിൽ പോയി എന്ന ഡയലോഗ് തന്നത്തെ കേന്ദ്രമന്ത്രി കൂടിയായ കൊല്ലത്തു നിന്നുള്ള M P കൃഷ്ണ്ണകുമാറിനു കൊണ്ടു. ഡയലോഗ് മാറ്റിയില്ലെങ്കിൽ സിനിമ റീലീസ് തടയും എന്ന അവസ്ഥ. അതിനെതിരെ KSFDC ആസ്ഥാനവും സെൻസർ ഓഫിസും ആയ വഴുതക്കാടുള്ള (തിരുവനന്തപുരം) മന്ദിരത്തിനു മുൻപിൽ സമരം ചെയ്യുന്ന സിനിമാ പ്രവർത്തകർ. കൂട്ടത്തിൽ ഈ എളിയ ഞാനും”, എന്നാണ് മഹേഷ് നായർ കുറിച്ചത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News