കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുക്കൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് വിപിഎസ് ഹെൽത്ത്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ്. വിപിഎസ് ഹെൽത്തോ സ്ഥാപകൻ ഡോ. ഷംഷീർ വയലിലോ ക്ലബ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട യാതൊരു നടപടികളുടെയും ഭാഗമായിട്ടില്ലെന്നും, പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവവുമില്ലെന്നും അധികൃതർ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ ഉടമകളായ മാഗ്‌നം സ്പോർട്സ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മാത്രം 30 കോടിയുടെ നഷ്‌ടമാണു കേരളം ബ്ലാസ്റ്റേഴ്‌സിന് ഉണ്ടായത്. ക്ലബ് വിൽക്കാൻ 150 കോടി രൂപയാണു മാഗ്‌നം ആവശ്യപ്പെട്ടിരുന്നതെങ്കിലും അത്രയും തുക ചെലവാക്കാൻ നിലവിൽ ആരും തന്നെ തയ്യാറല്ല. ഏറ്റെടുക്കൽ വാർത്തകൾ നിഷേധിച്ചുകൊണ്ട് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ് രംഗത്തുവന്നതോടെ കേരളം ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി ഇനിയെന്താകുമെന്നാണ് ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *