‌ഉസൈൻ ബോൾട്ടിന്‍റെ വേഗതയുടെ റെക്കോര്‍ഡ് മറികടന്ന് റോബോട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ജമൈക്കൻ സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്‍റെ വേഗതയുടെ റെക്കോര്‍ഡ് മറികടന്ന് ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട്. പ്രമുഖ ചൈനീസ് റോബോട്ടിക്‌സ് കമ്പനിയായ ‘യൂണിട്രീ’ വികസിപ്പിച്ചെടുത്ത ‘സൂപ്പർമാൻ’ എന്ന ഹ്യൂമനോയിഡ് റോബോട്ടാണ് ഓട്ടത്തിന്‍റെ വേഗതയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്. സെക്കൻഡിൽ 12.66 മീറ്റർ, അതായത് മണിക്കൂറിൽ ഏകദേശം 45.6 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഈ റോബോട്ടിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

2009-ൽ ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ ഉസൈൻ ബോൾട്ട് കൈവരിച്ച പരമാവധി വേഗത സെക്കൻഡിൽ 12.42 മീറ്ററായിരുന്നു. ഈ കണക്കുകളെയാണ് യൂണിട്രീയുടെ പുതിയ റോബോട്ട് മറികടന്നിരിക്കുന്നത്. അതിവേഗ ഓട്ടത്തിന് പുറമേ നിന്ന നിൽപ്പിൽ രണ്ട് മീറ്റർ ഉയരത്തിൽ ചാടാനും ഈ റോബോട്ടിന് സാധിക്കും. വെറും മൂന്ന് മാസത്തിനുള്ളിലാണ് ഈ റോബോട്ട് വികസിപ്പിച്ചെടുത്തതെന്നും, ഇതിന്‍റെ ശേഷി ഇനിയും മെച്ചപ്പെടുത്താൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

ഹങ്ഷൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിട്രീ നിലവിൽ റോബോട്ടിക്സ് രംഗത്ത് വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ഏകദേശം 18,000-ത്തോളം ഹ്യൂമനോയിഡ് റോബോട്ടുകളെ കമ്പനി ഇതിനകം നിർമ്മിച്ചിട്ടുണ്ട്. ഷാങ്ഹായ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായാണ് കമ്പനി ഈ പുതിയ ടെക്‌നോളജി വീഡിയോ പുറത്തുവിട്ടത്. എങ്കിലും, ബോൾട്ടിന്‍റെ പൂർണ്ണമായ ഒരു റേസുമായിട്ടല്ല, മറിച്ച് റണ്ണിംഗ് സ്പീഡിന്‍റെ അടിസ്ഥാനത്തിലാണ് ഈ താരതമ്യമെന്നും സ്വതന്ത്ര ഏജൻസികളുടെ സ്ഥിരീകരണം ഇതിന് ആവശ്യമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News