മസ്‌കത്ത്: ഒമാൻ-സൗദി വ്യാപാര ബന്ധത്തിൽ സുപ്രധാന പങ്ക് വഹിച്ച് റുബ്ഉൽ ഖാലി അതിർത്തി. 2025 ൽ അതിർത്തി വഴിയുള്ള വാണിജ്യം ഏകദേശം 1.322 ബില്യൺ റിയാലിലെത്തിയിരിക്കുകയാണ്. 564 കിലോമീറ്ററുള്ള റൂട്ട് 2021 ഡിസംബർ 11 നാണ് തുറന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ആദ്യത്തെ നേരിട്ടുള്ള കര ക്രോസിങ്ങാണിത്. മൂന്നാമതൊരു രാജ്യത്തിലൂടെ സഞ്ചരിക്കേണ്ട ആവശ്യം ഇല്ലാതാക്കുകയും ചരക്കുനീക്കത്തിനും ബിസിനസുകാർക്കും യാത്രക്കാർക്കും പുതിയ ഇടനാഴി സൃഷ്ടിക്കുകയും ചെയ്യുന്നതാണ് അതിർത്തി.
അതിർത്തി വഴിയുള്ള വാണിജ്യം 2021 ൽ ഏകദേശം 1.051 മില്യൺ റിയാലായിരുന്നുവെന്നും ഇത് കുത്തനെ വർധിച്ചതായുമാണ് ഒമാനിലെ സൗദി അംബാസഡർ ഇബ്രാഹിം ബിൻ സാദ് ബിൻ ബിഷാൻ പറയുന്നത്. ഇപ്പോൾ ഉഭയകക്ഷി വ്യാപാരത്തിന്റെ ഏകദേശം 58% അതിർത്തി വഴിയാണെന്നും അംബാസഡർ വ്യക്തമാക്കി.
Post Views: 42



