മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി. ഡി സതീശനെ പിന്തുണച്ച് സാദിഖലി തങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കോൺ​ഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ വി ഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്. സർവേകളിൽ വി ഡി സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനമെടുക്കുക. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അർഹതപ്പെട്ടത് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ കാലങ്ങളിൽ ലീഗിന് നല്ല പരിഗണന മന്ത്രി സഭയിൽ അടക്കം ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഒന്നും ചോദിച്ച് വാങ്ങാൻ ലീഗ് ഉദ്ദേശിക്കുന്നില്ലെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി.

മലപ്പുറത്ത് 16 സീറ്റിലും യുഡിഎഫ് ജയിക്കും. എക്സിറ്റ് പോൾ വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. എക്സിറ്റ് പോളിൽ കാണിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നു. ഒരു എജൻസി മാത്രമല്ല യുഡിഎഫിന് വിജയം പ്രഖ്യാപിക്കുന്നത്. എല്ലാവരും ഒരുപോലെ യുഡിഎഫ് വിജയിക്കുമെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുകയെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു. അവരും കാര്യങ്ങള്‍ മനസിലാക്കുന്നവരാണല്ലോയെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു. അവര്‍ ഭാവി കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News