സൗദിയുടെ പുതിയ പാക്കേജ് വിസ: ആദ്യഘട്ടത്തിൽ ഇന്ത്യയടക്കം ആറ് രാജ്യങ്ങൾക്ക് അർഹത

റിയാദ്: സൗദി അറേബ്യ പുതുതായി ആരംഭിച്ച പാക്കേജ് വിസക്ക് ആദ്യഘട്ടത്തിൽ ഇന്ത്യയടക്കം ആറ് രാജ്യങ്ങൾക്ക് അർഹത. ഇന്ത്യക്ക് പുറമേ ജോർദാൻ, ഈജിപ്ത്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർക്കാണ് നിലവിൽ വിസ പാക്കേജ് ലഭിക്കുക. ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിമാന സർവീസുകൾ, ലൈസൻസുള്ള ഹോട്ടൽ താമസം, ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ എന്നിവ ഒരൊറ്റ ബുക്കിങ്ങിലൂടെ ലഭിക്കുന്നതാണ് പാക്കേജ് വിസ സംവിധാനം. യോഗ്യരായ യാത്രക്കാർക്ക് ടൂറിസ്റ്റ് വിസക്ക് പ്രത്യേകം അപേക്ഷിക്കുന്നതിനുപകരം അംഗീകൃത യാത്രാ പാക്കേജ് വഴി അവരുടെ യാത്രാ ക്രമീകരണങ്ങൾ നടത്താൻ ഇത് സൗകര്യമൊരുക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *