മസ്കത്ത്: 2026 ലെ പരിസ്ഥിതി പ്രകടന സൂചികയിൽ (EPI) ആറ് സ്ഥാനങ്ങൾ മുന്നേറി ഒമാൻ. 180 രാജ്യങ്ങൾക്കിടയിൽ നിന്ന് ആഗോളതലത്തിൽ 49-ാം സ്ഥാനം നേടി. 2024 ൽ 55-ാം സ്ഥാനത്തായിരുന്നു ഒമാൻ. ഒമാൻ പരിസ്ഥിതി അതോറിറ്റിയാണ് വിവരം പങ്കുവെച്ചത്. പുതിയ നേട്ടത്തിലൂടെ മിഡിൽ ഈസ്റ്റിൽ മൂന്നാം സ്ഥാനത്തും അറബ് ലോകത്ത് രണ്ടാം സ്ഥാനത്തും ഒമാനെത്തി. ജിസിസി രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തും എത്തി. പരിസ്ഥിതി സുസ്ഥിരതയിലെ മികവാണ് നേട്ടത്തിന് പിറകിൽ.
Post Views: 2



