അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ നിക്ഷേപം നടത്തി SBI മ്യൂച്വല്‍ ഫണ്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: അദാനി ഗ്രൂപ്പിന്റെ രണ്ട് പ്രധാന കമ്പനികളില്‍ വമ്പന്‍ നിക്ഷേപം നടത്തി ഇന്ത്യയിലെ ഏറ്റവും വലിയ ആസ്തി മാനേജ്‌മെന്റ് സ്ഥാപനങ്ങളിലൊന്നായ എസ്ബിഐ മ്യൂച്വല്‍ ഫണ്ട്. അദാനി എന്റര്‍പ്രൈസസിലും അദാനി എനര്‍ജി സൊല്യൂഷന്‍സിലുമായി ഏകദേശം 5,700 കോടി രൂപയുടെ ഓഹരികളാണ് എസ്ബിഐ മ്യൂച്വല്‍ ഫണ്ട് സ്വന്തമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബ്ലോക്ക് ഡീലിലൂടെയാണ് ഈ ഇടപാട് നടന്നത്.

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം, അദാനി എന്റര്‍പ്രൈസസിന്റെ 1.64 കോടി ഓഹരികളാണ് എസ്ബിഐ മ്യൂച്വല്‍ ഫണ്ട് വാങ്ങിയത്. ഇതിലൂടെ കമ്പനിയില്‍ ഏകദേശം 1.3 ശതമാനം ഓഹരി പങ്കാളിത്തം എസ്ബിഐ മ്യൂച്വല്‍ ഫണ്ടിന് ലഭിച്ചു. അതേസമയം, അദാനി എനര്‍ജി സൊല്യൂഷന്‍സിന്റെ 63.65 ലക്ഷം ഓഹരികളും സ്വന്തമാക്കി. ഇത് കമ്പനിയിലെ 0.52 ശതമാനം ഓഹരി വിഹിതത്തിന് തുല്യമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി വിവിധ വിവാദങ്ങളും വിപണി സമ്മര്‍ദങ്ങളും നേരിട്ടിരുന്ന അദാനി ഗ്രൂപ്പ്, അതിന് ശേഷം സാമ്പത്തിക നില ശക്തിപ്പെടുത്താനും കടബാധ്യത കുറയ്ക്കാനുമായി നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. അതിനിടയിലാണ് അദാനി ഗ്രൂപ്പിന്റെ ഭാവി വളര്‍ച്ചാ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്ന വമ്പന്‍ ഇടപാട് നടന്നിരിക്കുന്നത്.

അദാനി ഗ്രൂപ്പിന്റെ ഫ്‌ലാഗ്ഷിപ്പ് കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. വിമാനത്താവളങ്ങള്‍, ഡാറ്റാ സെന്ററുകള്‍, ഗ്രീന്‍ ഹൈഡ്രജന്‍, ഖനനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി നിരവധി മേഖലകളിലായി കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്. 3043 രൂപയാണ് നിലവിലെ ഓഹരിവില. മറുവശത്ത്, അദാനി എനര്‍ജി സൊല്യൂഷന്‍സ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വൈദ്യുതി ട്രാന്‍സ്മിഷന്‍ കമ്പനികളിലൊന്നാണ്. പവര്‍ ട്രാന്‍സ്മിഷന്‍, ഡിസ്ട്രിബ്യൂഷന്‍, സ്മാര്‍ട്ട് മീറ്ററിംഗ് തുടങ്ങിയ മേഖലകളില്‍ കമ്പനി വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News