തമിഴ്‌നാട്ടിൽ അനധികൃത രാഷ്ട്രീയ ഫണ്ട് പിരിവിനും പൂട്ട് വീഴുന്നു; നിർദ്ദേശം നൽകി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ ഔദ്യോഗിക മദ്യവിൽപ്പന സ്ഥാപനമായ ടാസ്മാക് (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ) വഴിയുള്ള അനധികൃത രാഷ്ട്രീയ ഫണ്ട് പിരിവ് പൂർണ്ണമായും തടയാൻ കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി. മദ്യവിൽപ്പനയിൽകൂടി ലഭിക്കുന്ന ഓരോ രൂപയും സംസ്ഥാന ട്രഷറിയിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ. ഡിഎംകെയുടെ കാലത്ത് ടാസ്മാക് ദുരുപയോഗം ചെയ്തതിനെക്കുറിച്ചുള്ള അന്വേഷണം ഉടൻ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്.

പ്രതിമാസം 102 കോടിയിലേറെ രൂപയോളം പാർട്ടി ഫണ്ട് എന്ന തരത്തിൽ ടാസ്മാകിൽനിന്ന് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാന ഖജനാവിൽനിന്ന് ഇത്തരത്തിൽ 1600 കോടിയോളം രൂപ വകമാറ്റിയിട്ടുണ്ടാകാമെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. ദീർഘകാലമായി തുടരുന്ന ഇത്തരം അനൗദ്യോഗിക പണപ്പിരിവ് നിർത്തിവെക്കണമെന്നും സംസ്ഥാനത്തുടനീളമുള്ള ടാസ്മാക് ഔട്ലെറ്റുകളിലെ പ്രവർത്തനം സുതാര്യമാക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ വിജയ് നിർദേശം. ഇതിലൂടെ ടാസ്മാക് പ്രവർത്തനത്തിൽ വിപുലമായ അഴിച്ചു പണിയാണ് സർക്കാർ ലക്ഷ്യംവെക്കുന്നതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *