മുഹമ്മദ് ഷമിക്ക് തിരിച്ചടി; ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷകള്‍ മറയുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രഞ്ജി ട്രോഫിയില്‍ കളിച്ച് ഫിറ്റ്‌നസ് തെളിയിക്കാതെ മുഹമ്മദ് ഷമിയെ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്ത സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മാച്ച് ഫിറ്റ്‌നസ് തെളിയിക്കാതെ ഷാമിയെ അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ കാര്യമില്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ നിലപാട്.

2023 ഏകദിന ലോകകപ്പിന് ശേഷം പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി പുറത്തിരിക്കുന്ന ഷമി, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പുനരധിവാസത്തിലായിരുന്നു. വരാനിരിക്കുന്ന പ്രധാന പരമ്പരകള്‍ക്ക് മുന്നോടിയായി ഷമി തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, കൂടുതല്‍ റെഡ്-ബോള്‍ മത്സരങ്ങള്‍ കളിച്ച് ഫിറ്റ്‌നസ് ഉറപ്പാക്കാനാണ് സെലക്ടര്‍മാരുടെ നിര്‍ദ്ദേശം.
‘രഞ്ജി ട്രോഫി മത്സരങ്ങളില്‍ കളിക്കുകയും ബൗളിങ് അധ്വാനം പൂര്‍ണമായി താങ്ങാന്‍ സാധിക്കുമെന്ന് തെളിയിക്കുകയും ചെയ്യാതെ ഷമിയെ നേരിട്ട് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കുന്നതില്‍ ഒരു കാര്യവുമില്ല. ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് നീണ്ട ഓവറുകള്‍ എറിയാനുള്ള ഫിറ്റ്‌നസ് വളരെ പ്രധാനമാണ്.’-ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

Tags :

Linet Mariya

Leave a Reply

Your email address will not be published. Required fields are marked *

Recent News